Thursday 1 December 2011

Malayalam Poem about Mullaperiyar Dam

ഭീകരമാം ദുരന്തമെന്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു
മരണത്തിന്‍ മാറ്റൊലി മുല്ലപെരിയാറിന്‍ ഓരത്ത് അലയടിക്കുന്നു
നിദ്രയകന്നുപോയോരെന്‍ രാവുകള്‍
ഭീകരമാം ഒരു സത്വം പോലെ നില്‍ക്കുന്നു
പ്രളയത്തിന്‍ കരങ്ങള്‍ എന്നിലേക്കു നീളുന്നു
പ്രാണനായ് കേഴുന്നു ഞാന്‍
ദുര്‍വാശിതന്‍ മൂര്ത്തിഭാവമേ
ദാഹജലം തന്ന കൈകള്‍ നീ കണ്ടിലന്നു നടിക്കുന്നുവോ
കപട തിമിരത്തിന്‍ അന്ധത നിന്നെ മൂടിയിരിക്കുന്നുവോ
ഭീകരമാം പ്രലായാഗ്നി എന്നെ വിഴുങ്ങുമ്പോള്‍
അറിയുന്നുവോ നീ
ദാഹജലതിനായി നീ കേഴുന്നൊരു ദുരന്ത കാലം
നിന്നെ തുറിച്ചു നോക്കുന്നുവെന്ന്........

By:- Rs

No comments:

Post a Comment